e martë, 17 korrik 2007

സ്നേഹം(കവിത)

സ്വപ്നത്തിലെപ്പോഴോ
സ്നേഹം ഒരിളം
തെന്നലാണെന്നെനിക്കു തോന്നി,
ഉണര്‍ന്നെണീറ്റപ്പോള്‍
സ്നേഹത്തിന് ബന്ധങ്ങളുടെ
കടിഞ്ഞാണ്‍
മാതാ,പിതാ,കുടുംബം, സുഹൃത്ത്.......
ബന്ധങ്ങള്‍ക്കുള്ളിലെ
സ്നേഹം വെറുമൊരു
പുറം പൂച്ചാണെന്നെനിക്കു തോന്നി,
പിന്നീടെപ്പഴോ
വിരഹത്തിന്‍ ചൂടില്‍
സ്വയമലിഞ്ഞില്ലാതായപ്പോള്‍
ഒരു താങ്ങായ് അവരെല്ലാവരും
അപ്പോള്‍ വീണ്ടും തോന്നി,
അല്ല;
സ്നേഹം വെറും പുറം മോടിയല്ല
യാഥാര്‍ത്ഥ്യത്തില്‍ പൊതിഞ്ഞ
നിശ്കളങ്ക ഹൃദയമാണത്.

2 komente:

കുഞ്ഞാക്ക tha...

സ്വപ്നത്തിലെപ്പോഴോ
സ്നേഹം ഒരിളം
തെന്നലാണെന്നെനിക്കു തോന്നി,
ഉണര്‍ന്നെണീറ്റപ്പോള്‍

സാല്‍ജോҐsaljo tha...

ജീവിതം സുന്ദരമാണെന്നു സ്വപ്നം കണ്ടു ഞാനുറങ്ങി,
ഉണര്‍ന്നപ്പോള്‍ കണ്ടു അത് ഉത്തരവാ‍ദിത്തമെന്ന്-
ഫാ. തോളത്തില്‍

----------കൊള്ളാം!