e martë, 19 qershor 2007

ബ്ലോഗിയന്‍ തമ്മില്‍തല്ലിനൊരു മറുചിന്ത

ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കുറെയായെങ്കിലും പൊതുവെ കഥകളും കവിതകളുമോക്കെയായി ഒതുങ്ങി ക്കൂടിയഞ്ഞാന്‍ പെട്ടന്നൊരു സു(കു)പ്രഭാതത്തില്‍ ഒരു ബ്ലോഗ് തുടങ്ങി.എങ്കില്‍ പിന്നെ ബ്ലോഗിനേയും ബ്ലോഗിംഗിനേയും അറിഞ്ഞിട്ട് തന്നെ കാര്യം എന്നു കരുതിയ എനിക്കു പക്ഷെ കാണാന്‍ കഴിഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനേക്കാള്‍(ദയവായി കോണ്‍ഗ്രസുകാര്‍ ക്ഷമിക്കുമല്ലോ,ബ്ലോഗില്‍ കയറിയാല്‍ പിന്നെ നമുക്ക് ജാതി മത വര്‍ഗ പാര്‍ട്ടി വ്യത്യസമില്ലെന്നല്ലെ വെപ്പ്)അനാവശ്യ തര്‍ക്കങ്ങളും പിന്നെകുറച്ച് അസൂയയും കുശുമ്പുമൊക്കെയായി ബ്ലോഗ് ലോകം വാഴുന്ന സീനിയര്‍ ബ്ലോഗന്‍സ് പിറകെ വരുന്ന ഞങ്ങള്‍ക്ക് വഴികാട്ടിയാകേണ്ടതിന്‍ പകരം സ്വയം പല്ലില്‍ കുത്തി നാറ്റിക്കുന്നതിന്റെ ആരോചകത മനസിലാക്കുമെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വസം.
ഓപണ്‍ ഹൌസില്‍ എഴുതിയപോലെ നമുക്കുമിനി ‘വളരുംതോറും പിളരുന്നു‘ സോറി പിളരുന്തോറും വളരുന്നു എന്ന കേരള രാഷ്ട്രീയ തത്വം മുന്‍നിര്‍ത്തി ബ്ലോഗിക്കാം അല്ലെ .സത്യത്തില്‍ ഒപെണ്‍ഹൌസില്‍ പറഞ്ഞതില്‍ ഒരല്പം കൂടുതല്‍ കാര്യം ഇല്ലാതില്ല.കാരണം ഇന്റെര്‍ നെറ്റിന്റെ കൂടിവരുന്ന ഉപയോഗവും ഒപ്പം തന്നെ സുഖകരമായി മലയാളഭാഷ ഉപയോഗിക്കുവാനുള്ള സൌകര്യവും ഇനിയും കൂടുതല്‍ ബ്ലോഗന്‍സിനെ യും വായനക്കരെയും സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.അപ്പോള്‍പിന്നെ പിന്‍മൊഴി,മറുമൊഴി എന്നതു പോലെ ഇനിയും മൂന്നോ നാലോ വിഭാഗങ്ങള്‍ ആവുന്നതു തന്നെയാണ് നല്ലത്.പ്രത്യേകിച്ചു മറുമൊഴിയുടെ തുടക്കത്തില്‍ തന്നെ നാനൂറൊ അതില്‍ കൂടുതലൊ കമന്റുകള്‍വന്നു വീഴുന്നതിനെ നാം മനസിലാക്കേണ്ടത് പുതിയ നഴ്സറിയുണ്ടാക്കിയവരുടെ വന്‍ വിജയമായിട്ടല്ല.ബ്ലോഗ് വായനക്കാരുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന എണ്ണത്തെ കുറിച്ചാണ്.അതു കൊണ്ട് ഇനിയെങ്കിലും അനാവശ്യ വിവാദങ്ങള്‍ക്ക് വഴിമരുന്നിടാന്‍ ശ്രമിക്കാതെ പുതിയ രചനകളുമായി ബ്ലോഗ് സമൂഹത്തെ സമ്പന്നമാക്കലാവട്ടെ നമ്മുടെ ലക്ഷ്യം

Nuk ka komente: