e martë, 19 qershor 2007

ബ്ലോഗിയന്‍ തമ്മില്‍തല്ലിനൊരു മറുചിന്ത

ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കുറെയായെങ്കിലും പൊതുവെ കഥകളും കവിതകളുമോക്കെയായി ഒതുങ്ങി ക്കൂടിയഞ്ഞാന്‍ പെട്ടന്നൊരു സു(കു)പ്രഭാതത്തില്‍ ഒരു ബ്ലോഗ് തുടങ്ങി.എങ്കില്‍ പിന്നെ ബ്ലോഗിനേയും ബ്ലോഗിംഗിനേയും അറിഞ്ഞിട്ട് തന്നെ കാര്യം എന്നു കരുതിയ എനിക്കു പക്ഷെ കാണാന്‍ കഴിഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനേക്കാള്‍(ദയവായി കോണ്‍ഗ്രസുകാര്‍ ക്ഷമിക്കുമല്ലോ,ബ്ലോഗില്‍ കയറിയാല്‍ പിന്നെ നമുക്ക് ജാതി മത വര്‍ഗ പാര്‍ട്ടി വ്യത്യസമില്ലെന്നല്ലെ വെപ്പ്)അനാവശ്യ തര്‍ക്കങ്ങളും പിന്നെകുറച്ച് അസൂയയും കുശുമ്പുമൊക്കെയായി ബ്ലോഗ് ലോകം വാഴുന്ന സീനിയര്‍ ബ്ലോഗന്‍സ് പിറകെ വരുന്ന ഞങ്ങള്‍ക്ക് വഴികാട്ടിയാകേണ്ടതിന്‍ പകരം സ്വയം പല്ലില്‍ കുത്തി നാറ്റിക്കുന്നതിന്റെ ആരോചകത മനസിലാക്കുമെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വസം.
ഓപണ്‍ ഹൌസില്‍ എഴുതിയപോലെ നമുക്കുമിനി ‘വളരുംതോറും പിളരുന്നു‘ സോറി പിളരുന്തോറും വളരുന്നു എന്ന കേരള രാഷ്ട്രീയ തത്വം മുന്‍നിര്‍ത്തി ബ്ലോഗിക്കാം അല്ലെ .സത്യത്തില്‍ ഒപെണ്‍ഹൌസില്‍ പറഞ്ഞതില്‍ ഒരല്പം കൂടുതല്‍ കാര്യം ഇല്ലാതില്ല.കാരണം ഇന്റെര്‍ നെറ്റിന്റെ കൂടിവരുന്ന ഉപയോഗവും ഒപ്പം തന്നെ സുഖകരമായി മലയാളഭാഷ ഉപയോഗിക്കുവാനുള്ള സൌകര്യവും ഇനിയും കൂടുതല്‍ ബ്ലോഗന്‍സിനെ യും വായനക്കരെയും സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.അപ്പോള്‍പിന്നെ പിന്‍മൊഴി,മറുമൊഴി എന്നതു പോലെ ഇനിയും മൂന്നോ നാലോ വിഭാഗങ്ങള്‍ ആവുന്നതു തന്നെയാണ് നല്ലത്.പ്രത്യേകിച്ചു മറുമൊഴിയുടെ തുടക്കത്തില്‍ തന്നെ നാനൂറൊ അതില്‍ കൂടുതലൊ കമന്റുകള്‍വന്നു വീഴുന്നതിനെ നാം മനസിലാക്കേണ്ടത് പുതിയ നഴ്സറിയുണ്ടാക്കിയവരുടെ വന്‍ വിജയമായിട്ടല്ല.ബ്ലോഗ് വായനക്കാരുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന എണ്ണത്തെ കുറിച്ചാണ്.അതു കൊണ്ട് ഇനിയെങ്കിലും അനാവശ്യ വിവാദങ്ങള്‍ക്ക് വഴിമരുന്നിടാന്‍ ശ്രമിക്കാതെ പുതിയ രചനകളുമായി ബ്ലോഗ് സമൂഹത്തെ സമ്പന്നമാക്കലാവട്ടെ നമ്മുടെ ലക്ഷ്യം

മെഴുകുതിരിയായ് ഞാനെന്ന പ്രവാസി

നിറങ്ങള്‍ നഷ്ടപ്പെട്ട
ഈ ഏകാന്തതയില്‍
തിരിഞ്ഞു നോക്കുകയാണ്-ഞാന്‍
എന്‍ നിറങ്ങള്‍ നിറഞ്ഞ
ജീവിതത്തിലേക്ക്
ആര്‍ക്കോ വേണ്ടി;
എന്തിനെന്നറിയാതെ
സ്വയമെരിഞ്ഞു തീരുന്ന-
മെഴുകുതിരിയായ് ഞാന്‍
അറിയില്ല,
ഇനിയെന്ന് യാത്രയാവും
ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക്.

e shtunë, 16 qershor 2007

ടൈസന്റെ ഫീസ്

2003 വേനല്‍ കത്തി നില്‍ക്കുന്ന സമയം,
പൊതുവെ നാട്ടിലെ ഒരു രാത്രി പരിപാടികളും ഒഴിവാക്കാത്ത ഞ്ഞങ്ങള്‍ അന്നു പോയത് ഒരു കഥാപ്രസംഗത്തിന്നായിരുന്നു.
പരിപാടി ആസ്വദിക്കുക എന്നതില്‍ കവിഞ്ഞ് അവിടെ വരുന്ന തരുണീമണികളെ നോക്കി വെളളമിറക്കലും ഒത്താലൊരല്പം പഞ്ചാരചൊരിയലുമാണ് മൈന്‍ ഉദ്ദേശം.ഒരല്പം നയന സുഖത്തിനു വേണ്ടി ലേഡീസിന്റെ എതിര്‍ വശമായിരുന്നു ഇരിപ്പിടമായി ഞ്ഞങ്ങള്‍ സെലക്ട് ചെയ്തത്.ഒരല്പം പരദൂഷണവും ലലനാമണികളുടെ അംഗലാവണ്യം നോക്കിയുളള വെള്ളമിറക്കലുമൊക്കെയായി സമയം നീങ്ങവെ ഞ്ഞങ്ങള്‍ക്കിടയില്‍ ഒരല്പം സീനിയോറിറ്റി(വയസുകൊണ്ടല്ല)കാത്തുസൂക്ഷിക്കുന്ന തടിയനെന്നും ടൈസനെന്നും ഒക്കെ വിളിപ്പേരുള്ള(കുറച്ച് വയറുള്ള തടിയന്‍ ജിമ്മിന് പോയി കയ്യിന് കുറച്ച് മസില്‍ ഉണ്ടാക്കിയിരുന്നു,അതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും ഷര്‍ട്ടിന്റെ കയ്യൊന്നു പൊക്കി ഇല്ലാത്ത മസില്‍ ബലം പിടിക്കുന്നത് കൊണ്ടാണ് ടൈസന്‍ എന്ന് പേരു കിട്ടിയതെന്ന് ടൈഞ്ചറിനുള്ളിലെ സംസാരം)സജുവിന്‍ ഒരു ഇളക്കം .
അവന്‍ പതുക്കെ മുങ്ങാനുള്ള പരിപാടിയായിരുന്നു.പക്ഷെ ഞ്ഞങ്ങള്‍ വിടുമൊ, അവസാനം അവന്‍ അവന്റെ വഴിക്ക് ഞ്ഞങ്ങള്‍ ഞ്ഞങ്ങളുടേയും.ഇടയില്‍ സഹിബിന്റെ ഭീഷണി,തടിയന്റെ വീട്ടിലെ ഫീസ് ഊരുമെന്ന് ,എങ്കില്‍ കാണട്ടെയെന്നവനും
സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. കഥാപ്രസംഗം കഴിഞ്ഞു് നിതംബ ചലനമതിദ്രുതത്തിലാക്കി എല്ലാവരും പിരിയുമ്പോള്‍ ഞ്ഞങ്ങള്‍ ആ ക്രൂര കൃത്യത്തിനുള്ള ഒരുക്കത്തിലായിരുന്നു.പിന്നെ തടിയന്റെ വീട്ടിലേക്കുള്ള നടത്തത്തിന് വേഗത കൂട്ടി.
പതുങ്ങി മതില്‍ ചാടിയ സാഹിബ് ഒട്ടും അമാന്തിക്കാതെ ഫീസ് ഊരി തിരികെച്ചാടി,ശേഷം കുരിശ് എന്നെ ചുമപ്പിച്ച് ബാക്കി രസകരമായ ക്ലൈമാക്സ് ഓര്‍ത്ത് പതുക്കെ വീടുകളിലേക്ക് മടങ്ങി
വീട്ടില്‍ എത്തി ചുരുണ്ടുകൂടുന്നതിന്നു മുമ്പെ BSNL ന്റെ തരംഗ മുയര്‍ത്തിയ തരംഗ് നിര്‍ത്താതെ കിടന്നലറി.എന്തും വരട്ടെയെന്നു കരുതി അവന്റെ തെറി കേള്‍ക്കാനുള്ള ചങ്കുറപ്പോടെ ഫോണ്‍ എടുക്കുമ്പോള്‍ കൊഞ്ചം ഭീഷണി കലര്‍ന്ന നിസഹായ ശബ്ദം.തടിയനാണ്, കയ്യില്‍ ഫീസ് ഉണ്ടെങ്കില്‍ തരണം ,ഇല്ലെങ്കില്‍ ഇടിചു ചമ്മന്തിയാക്കിക്കളയുമെന്നു്.പിന്നെ ഒരല്പം സെന്റിയും,
ദുബായില്‍ നിന്നു വന്ന അവന്റെ ഉപ്പ ചൂട് കൊണ്ട് ദേഷ്യം പിടിച്ച് നിയന്ത്രണം പൊട്ടിനില്‍ക്കുന്നു എന്നൊരു കാച്ചും അവന്‍ കാച്ചി.പക്ഷെ പൊതുവെ മിത ഭാഷിയും സദാപുഞ്ചിരിക്കുന്നവരുമായ ഹസന്‍കാകു ചുവപ്പു കണ്ട കാളയെ പോലെ. ഞ്ഞങ്ങള്‍ കരുതിയില്ല,അതൊരു തെറ്റിദ്ധാരണയായിരുന്നെന്ന് പിന്നീടാണ്‍ മനസിലായത്.
അവനെ ഒരുവിധം സമാധാനിപ്പിച്ച് വീണ്ടും ഉറക്കിലേക്ക് മടങ്ങവെ വീണ്ടും തരംഗ് ചിലച്ചു.ദൈ വമെ ചതിച്ചോ!! അവന്‍ അറിഞ്ഞ് വിളിക്കുകയാണോ,നോക്കിയപ്പോള്‍ കൂട്ടുപ്രതിയാണ്.ഫീസ് ഊരാന്‍ അശീര്‍വാദം നല്‍കിയ കണ്ണു എന്ന കണ്ണട സാലി. സാജു അവനുംവിളിച്ചിരുന്നു എന്നു മുന്നരിയിപ്പുതരാന്‍ ചിലപ്പോള്‍ എന്റെ അടുക്കല്‍ വരുമെന്നും .
ഫോണ്‍ ഓഫ് ചെയ്ത് ഉറങ്ങന്‍ കിടന്നപ്പോള്‍ എന്റെ ജനലില്‍ നിര്‍ത്താതെയുള്ള ടോര്‍ച് വെളിച്ചം എന്നെ ജനല്‍ തുറക്കാന്‍ നിര്‍ബന്ധിച്ചു.പുരത്തേക്ക് നോക്കിയ ഞ്ഞാന്‍ ഒന്നു ഞ്ഞെട്ടി .കാരണം മറ്റൊന്നുമല്ല ,വീടിന്റെ സിറ്റൌട്ടിലാണ് അവന്റെ ഫീസ് ഇരിക്കുന്നത് അവന്‍ നില്‍ക്കുന്നതോ തൊട്ടടുത്തും. രാവിലെഏരത്തെ അവിടെത്തന്നെ ഫീസ് കൊണ്ടുപോയി വെക്കണമെന്ന് കരുതിയാണ് പുരത്ത് തന്നെ വെച്ചത് .അത് കുരിശായല്ലൊ ദൈവമേ അന്നും കരുതി പുരത്തേക്കോടുമ്പോള്‍ വഴിയില്വിലങ്ങനെ കിടന്ന അനിയനെ ഒന്നു ചവിട്ടാനും മറന്നില്ല. ഒരു അവിഞ്ഞ ചിരിയുമായി ഞ്ഞാന്‍ ചെല്ലുമ്പോല്‍ സ്വതവെ ചീര്‍ത്ത മുഖം ഒന്നുകൂടി വീര്‍പിച്ച് എന്നെയും പ്രതീക്ഷിച്ച് അക്ഷമയോടെ നില്‍ക്കുകയാണ്.ഒരു അറ്റാക്ക് പ്രതീക്ഷിച്ച എനിക്കു പക്ഷെ കാണാന്‍ കഴിഞ്ഞത് വളരെ നീറ്റായി ഫീസ് തരണമെന്ന് പരയുന്ന സജുവിനെയാണ്.അവന്റെ നിസഹായാവസ്ഥയില്‍ എന്റെ മനസ്സൊന്നലിഞ്ഞെങ്കിലും പ്രത്യഘാതങ്ങള്‍ ഭയങ്കര മായത്കൊണ്ട് ഞ്ഞാന്‍ ആ സാഹസത്തിന്‍ മുതിര്‍നില്ല. നിരാശനായി തിരിഞ്ഞു നടക്കുന്ന ടൈസന്‍ എങ്ങനെ മസില് വീര്‍പ്പിക്കും എന്നുകൂടി ചിന്തിച്ചിരിക്കണം
തടിയനും വീട്ടൂകാരും വീട്ടിലെ പഴയ കീറവിശറീയും അതില്ലാത്തവര്‍ പുറത്തെ സിറ്റൌട്ടിലുമൊക്കെയായി രാത്രി വെളുപ്പിച്ചെന്ന് രണ്ടാഴ്ചക്ക് ശേഷം സുബൈദാത്തയുടെ വെളിപ്പെടുത്തല്‍.
പുലര്‍ച്ചെ അടുത്ത പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുമ്പോള്‍ രാത്രി രണ്ടരകഴിഞ്ഞാണ് ഉരങ്ങിയത് എന്നക്ഷീണമൊന്നും വകവെക്കാതെ ഫീസുമെടുത്ത് ഞാന്‍ ഒരോട്ടമായിരുന്നു,പിന്നെ പാത്തും പതുങ്ങിയും അവന്റെ വീടിനടുത്തെത്തിഫീസ് മതിലില്‍ വെച്ച് മനസമാധാനത്തോടെ തിരിച്ചു നടന്നു.
നേരം വെളുത്ത് രാവിലെ 8 മണി.സാലിയും കോഴിയും (കോഴിപ്പറമ്പന്‍ നൌഷാദ് എന്ന് ചുരുങ്ങിയാണ് കോഴിയായത്) സ്കൂളീലേക്ക് പോകുന്ന ഗേള്‍സിനെ നോക്കി വെള്ളമിറക്കാന്‍ ഹാരിസിന്റെ കടയിലേക്ക് നീങ്ങി .(ഇവിടെയാണ് danger പൊതുവെ വായ് നോക്കി ഇരിക്കുന്നത്)
അവര്‍ ചെന്ന് പെട്ടത് “കുഞ്ചന്‍ നമ്പ്യര്‍ പാടിയ പോലെ എന്നിട്ടരിശം തീരാഞ്ഞങ്ങനെ വീടിന്‍ ചുറ്റും......”എന്ന മട്ടില്‍ ഉലാത്തുന്ന സാജുവിന്റെ ഉപ്പാന്റെ മുന്നില്‍ .മുന്നിലെ കാഴ്ച കണ്ട രണ്ടുപേരും നടത്തത്തിന് ഒരല്പം വേഗത വര്‍ദ്ധിപ്പിച്ചു .വീടു കഴിഞ്ഞു എന്ന് സമാധാനിച്ച അവര്‍ക്ക് പിന്നില്‍ പ്രതിയെ കണ്ട പൊലീസുകാരന്റെ അലര്‍ച്ച, ‘നില്‍ക്കവിടെ’
തിരിഞ്ഞ് നോക്കിയ അവര്‍ക്ക് പക്ഷെ കേള്‍ക്കേണ്ടി വന്നത് ‘കര്‍ണാനന്ദകരമായ’ തെറിയഭിഷേകമായിരുന്നു.നില്‍ക്കണോ ഓടണോ എന്ന് പകച്ച അവര്‍ അല്പനേരത്തെ ഞെട്ടലിന് ശേഷം പതുക്കെ മുന്നോട്ട് നടക്കുമ്പോള്‍ ഫീസ് ഊരലിന്‍ ശുഭകരമായ അന്ത്യം .പഞ്ചാരയിരക്കാനിരങ്ങിയ രണ്ട് പൂവാലന്മാര്‍ക്ക് പക്ഷെ ആ ദിവസം മുഴുവന്‍ തേട്ടിവന്നത് നല്ല ഒന്നാന്തരം തെറിയോര്‍മകള്‍ അല്ലാതെ മറ്റെന്താണ്.
ഇതിനിടയില്‍ ഒരല്പം ജോര്‍ജ് ബുഷിയന്‍ കോമഡി ഉണ്ടായെങ്കിലും അതിവിടെ എഴിതിയാല്‍ തടി കേടാവും എന്നത് കൊണ്ട് അതിന് മുതിരുന്നില്ല.

ഫലസ്തീന്‍

ഫാഷിസത്തിന്‍ കറുത്ത കരങ്ങള്‍
ഫലസ്തീനില്‍ പിടിമുരുക്കുന്നു
ലോകം നിസംഗമാണ്,അവര്‍
സുഖസുഷുപ്തിയിലാണ്
നിലക്കാത്ത രോദനങ്ങള്‍ അവര്‍ക്ക്
നിര്‍വൃതി നല്‍കിയിരിക്കുന്നു,
പിഞ്ചുകിടാങ്ങള്‍ തന്‍ രോധനം
പാശ്ചാത്യര്‍ക്ക് പടപ്പാട്ടാണ്.
രക്തത്തില്‍ പിടയുന്ന
ഫലസ്തീന്‍ യുവത്വം-
രാജ്യനന്മക്കായ് സ്വയമെരിഞ്ഞുതീരുന്നു;
സ്വപ്നങ്ങള്‍ കണ്മുന്നില്‍
തരിപ്പണമാകുന്നതില്‍
വിലപിക്കുന്ന പാവമാം വൃദ്ധര്‍
ഇനിയെന്നു മോചനം ഈ
നിശ്കളങ്ക ജീവിതങ്ങള്‍ക്ക്.

സന്ധ്യയുടെ ചുവപ്പ്

വിലപിക്കുന്നു ഞ്ഞാന്‍
എന്‍ ജീവിതത്തിന്‍
നിഴലുകളെയോര്‍ത്ത്;
ഉണരുന്ന പ്രഭാതവും
ഉറങ്ങുന്ന സന്ധ്യയും
എന്തുകൊണ്ടായിരിക്കാം
ചുവപ്പണിയുന്നത്
മനുഷ്യ ചെയ്തികളില്‍
മനം നൊന്ത്
ഹൃദയത്തില്‍ നിന്ന്
പൊടിഞ്ഞ
രക്തമാവുമോ അത്.

e premte, 15 qershor 2007

പ്രവാസം


പ്രവാസത്തിന്റെ വിരഹം വിരസമാക്കിയ
വേദനമുറ്റുമീ നേര്‍ത്ത നിലാവില്‍

ഹൃദയം ഒരിളം

തെന്നലിലലിഞ്ഞു ചേര്‍ന്ന്

സ്വപ്നങ്ങളുടെ മയാലോകത്തേക്ക്

സഞ്ചരിക്കുകയാണ്,

അങ്ങകലേ

കളകളം പാടുന്ന നിളതന്‍ തീരവും

സംഗീതസാന്ദ്രമാം കാനനഭംഗിയും

ഒരു ഗൃഹാതുര ഓര്‍മയായ്

എന്നില്‍ നിറയുന്നു,

എങ്കിലുമെന്‍ ജീവിത-

സത്യങ്ങളില്‍ നിന്നകലാനാവാതെ

സ്വപ്നങ്ങള്‍ ഒരു

മരീചികയായ് അകലുമ്പോള്‍

നെടുവീര്‍പ്പിടുന്നു ഞ്ഞാന്‍

വെറുതെ.



ചോദ്യം

വിലോലമാം ഹൃദയത്തിന്‍
വികാര വിചാരങ്ങള്‍
വിശ്വത്തിന്
വിമോചനം നല്‍കുമൊ,
വിമൂകമാം ഹൃത്തടം
വിണ്ടുകീറിയ ജീവിതത്തിന്‍
വികലമാം ഏടുകള്‍
വേര്‍തിരിക്കുമോ,
വിരഹത്താല്‍
വേദനിക്കുന്ന ഹൃദയത്തിന്‍
വേനല്‍ചൂടിന് കുളിരേകാന്‍
വിനാഴികകള്‍ക്ക് കഴിയുമോ.?

e enjte, 14 qershor 2007

കുന്നന്റെ പ്രണയം

കുന്നന്‍ എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഡെയ്ഞ്ചര്‍ഗ്യാങിന്റെ സ്വന്തം നൊഫലിന്ന്
പക്ഷെ എത്ര പെണ്‍കുട്ടികളുടെ പിറകെ നടന്നിട്ടും നിരാശയായിരുന്നു ഫലം.ഇവന്റെ വേദനയില്‍ മനം നൊന്ത ഞങ്ങള്‍ അയലത്തെ വീട്ടിലെ പതുമ്മുവിനെ{75 വയസ്സ്} അവന്റെ കാമുകിയാക്കി നി-
ശ്ചയിച്ച് സ്വയം സംത്രിപ്തിയടഞ്ഞിരിക്കുന്ന സമയം,ഒട്ടും പ്രതീക്ഷിക്കാതെ ഞ്ഞങ്ങള്‍ പൊതുവെ വായ്
നോക്കിയിരിക്കുന്നതിന്റെ തൊട്ടടുത്ത ഗേള്‍സ് കോളേജിലെ സുന്ദരിയായ സുമിക്ക്നമ്മുടെ കഥാനായകനോട് എന്തോ ഒരു ഇത്.ആരെങ്കിലും ഒന്നുചിരിചു കിട്ടിയാല്‍ കത്തു കൊടുകാന്‍ നടക്കുന്ന
പ്രണയ പരവശനായകുന്നന് അല്‍പ്പം കൊഴുപ്പുകൂടെയുളള സുമിയെ കണ്ടപ്പോള്‍ ഇരിക്കപ്പൊറുതിയില്ലെന്നായി.
എന്നും രാവിലെ ചീഞ്ഞ് ഒരു പുളളി ത്തുണിയും എടുത്ത് ഉറക്കംതൂങ്ങി{നിരാശയാല്‍}വന്നിരുന്ന കുന്നന്‍ പിന്നെവരുന്നത് ഞ്ഞങ്ങള്‍ക്ക് പോലും തിരിചരിയാന്‍ പറ്റാതത്ര മേക്കപ്പിലായിരുന്നു. ഡെയ്ഞ്ചറിന്റെ സ്വന്തം സാലിയുടെ 331സ്പെളണ്ടര്‍ ബൈക്കിലായിരുന്നു പൊതുവെ മിട്ടായി ,ലെറ്റര്‍ എന്നിവയുടെ കൈമാറ്റം നടന്നിരുന്നത്. അങ്ങനെ സന്തോഷകരമായ കുന്നന്റെജീവിതം .പിന്നെ പിന്നെ ഗേള്‍സ് കോളേജ് ഇല്ലാത്ത ദിവസങ്ങളില്‍ അവനെ കാണാനെ കി
ട്ടാതായി.പൊതുവെ സന്ധ്യ കഴിഞ്ഞ് തൊട്ടടുത്ത കോറിയിലേക്ക് നടക്കരുള്ളഞ്ഞങ്ങള്‍ കുന്നന്റെ പതിവില്ലത സന്തോഷം കണ്ട് ചുളുവില്‍ അന്വേഷി ചപ്പോഴണ് കാര്യം പിടികിട്ടിയത്,എന്റമ്മൊ?
അവനൊരു കിസ്സു കിട്ടിയെന്ന്.ഫോണില്‍ ദിവസവും സൊളളലാണെന്ന് പരഞ്ഞപ്പോള്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല.പൊതുവെ ഞ്ഞങ്ങളുടെ രീതി അനുസരിച്ച് ഇതു പോലുളള വിഷയങ്ങള്‍ക്ക് കുഞ്ഞല-വിക്കയുടെ കടയില്‍ നിന്നു ഒരു ലഡുവാണ് പതിവ്.ഇതു പക്ഷെ അവിടെയും നില്‍ക്കതെ ജീജുവിന്റെ
ചായക്കടയിലേക്ക് നീണ്ടു.ശേഷം പുതിയ കഥകളുമായി ഞങ്ങളെ രൊമാഞ്ചം കൊളളിക്കുന്നത് പതി-വായി
ഒരു ദിവസം അണ്ടിപോയ അണ്ണാനെപ്പോലെ പഴയ ആ കോലത്തില്‍ തന്നെ കയറിവരുന്ന കുന്നനെ കണ്ട് അവന് വേണ്ടി രാപകലില്ലാതെ അധ്വാനിച്ച പാവം ഞങ്ങളൊന്നു പ കച്ചു.അടുതെത്തിയ കുന്നന്‍ നിരാശനയി താഴ്ന്ന ശബ്ദ്ത്തില്‍ അവളുടെ വിവാഹമാണെന്ന് പറയുമ്പോള്‍ അവന്റെ ശബ്ദമൊന്നിടറിയൊ.
വീണ്ടും പഴയ നിരാശാകാമുകനായി കുന്നന്‍ മാറുന്നത് ഒരല്പം തമാശ കലര്‍ന്ന വേദനയോടെ നോക്കിനില്‍ക്കാനെ ഞങ്ങള്‍ക്കായുളളു.

e mërkurë, 13 qershor 2007

ജീവിതം

ജീവിതത്തിന്റെ
അര്‍ത്ഥങ്ങള്‍ തേടിയുളള
യത്രയില്‍ മര്‍ത്യന്‍
എവിടെയൊക്കെയൊ
ചെന്നെത്തുന്നു,
ഒടുവില്‍ ഒന്നും നേടാനാവാതെ
എല്ലാം നേടീഎന്നഹങ്ഗരിച്ച്
സ്വയം മരണത്തിന് കീഴടന്‍ഗ്ഗുന്നു,
പിന്നെ യാത്ര......
എല്ലാം നഷ്ട്പ്പെട്ട് പാമരനെപ്പോ‍ലെ.

പ്രണയം

പ്രണയം!
സ്വപ്ന്ങളില്‍ ചാലിച്ചെടുത്ത
ഒരു കൂട്ടം വര്‍ണങ്ങളുടെ
ഛാ‍യചിത്രം,
വിരഹം!
വിലോലമാം ഹൃദയത്തില്‍
വേദനയുടെ വിഷം-
നിറക്കുന്നകാലത്തിന്റെ
വികൃതി.