e premte, 3 prill 2009

മോഷണ കഥകള്‍ എപ്പിഡോസ് ‌1

ദേ, ഞാനൊരു കാര്യം പറഞ്ഞേക്കാം. ഇതൊക്കെ കൂടിവായിച്ച് ഞാനൊരു കൊച്ച്കള്ളനാണെന്നോന്നും ആരുമങ്ങ് സ്വയം തീരുമാനിച്ച് കളയരുത്. എനിക്കാദ്യമേ പറയാനുള്ളത് അതു മാത്രമാണ്.എന്തൊക്കെ പറഞ്ഞാലും മോഷണം ഒരു കലയാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. പണ്ടാരടങ്ങാനായിട്ട് ഓരോരുത്തന്മാര്‍ കക്കുന്ന വിധം കണ്ടാല്‍ പുള്ളേ നമ്മക്കും ഒന്നു ശ്രമിച്ച് നോക്കിയാലോന്നു തോന്നിപ്പോകും . അത്രക്ക് സെറ്റപ്പല്ലെ , ഇങ്ങനുള്ള ഓരോ സുന്ദര മോശണ കഥകളൊക്കെ വായിച്ചോണ്ടിരിക്കുംബോളാ നമ്മളെ തലയില്‍ ഓരോന്നു വന്നു വീഴുന്നത്.
സിക്സ്തില്‍ പഠിക്കുമ്പോള്‍ ആണു എന്റെ മോഷണ കഥകളുടെ തുടക്കം, വേണങ്കി നമുക്ക് ഒരു സെറ്റപ്പിനു വേണ്ടി കളകളം മുഴക്കുന്ന അരുവി അടുത്തുണ്ടെന്നോ പക്ഷികള്‍ ചിലച്ചു കൊണ്ടിരിക്കുന്ന ഒരു പ്രഭാതത്തില്‍ ചെറിയ ചാറ്റല്‍മഴയില്‍ ഞാന്‍ ഉറക്കമുണര്‍ന്ന് ഇറയത്ത്കെട്ടിയ ഉമിക്കരിറ്റിന്നില്‍ നിന്നു അല്പം വാരിവായില്‍ ...ച്ചേ ...... കയ്യില്‍ ഇട്ടു പല്ലും തേച്ച് ഉമ്മ തന്ന അപ്പവും അകത്താക്കി മദ്രസയിലേക്ക് ഓടി എന്നൊക്കെ എഴുതി നിങളെ വധിക്കാം . അങനൊന്നും വേണ്ടെങ്കിലും കൊച്ചുവെളുപ്പാന്‍ കാലത്ത് മദ്രസയുണ്ടാക്കിയവരെ പ്രാകി എണീറ്റ് ഉസ്താദിന്റെ ഒരു ചോദ്യത്തിനും ഉത്തരം പറയാന്‍ അറിയില്ലെങ്കിലും അതിനെ കുറിച്ച് ചിന്തിക്കാതെ ഇന്നങ്ങനെ പാവം ബാപ്പയുടെ കാഷ് അടിച്ചുമാറ്റാം എന്നതിനെപറ്റി മാത്രം ചിന്തിച്ച ഒരു നല്ലവനായ മകന്റെ ടെന്‍ഷന്‍ ...
ഹോ...... അതു അനുഭവിച്ച് തന്നെ അറിയണം.
9‌ 3‌0 നു മദ്രസ വിട്ടാല്‍ പിന്നെ ഒരോട്ടമാണ്, നല്ല കാശ് അടിച്ചുമാറ്റാന്‍ പറ്റിയ സമയം. ഉപ്പ കുളിക്കാന്‍ പോകും പള്ളിക്കുളത്തിലേക്ക് ( എന്റെ സ്വദേശമായ മണ്ണാര്‍മല എന്റെ ചെറുപ്പത്തിലേ ബയങ്കര സിറ്റിയായിരുന്നു, അതുകൊണ്ട് തന്നെ വെള്ളത്തിനു നല്ല ക്ഷാമം ഉണ്ടായിരുന്നെന്നു പ്രത്യേകം പറയേണ്ടല്ലൊ, മയമാലിക്കയുടെ പലചരക്ക് വിത്ത് ഹാര്‍ഡ്‌വേയര്‍ പിന്നെ സൈതലവിന്റെ ഒരു ബേക്കറി ‘ആബേക്കറി ഞങ്ങള്‍ കാരണം കുത്തുപാളയെടുത്ത് പൂട്ടിയെന്നാണു പാവം അവന്റുപ്പ നാട്ടില്‍ ചെന്നപ്പോള്‍ പോലും പറഞ്ഞത്.’ പിന്നെ എല്ലായിടത്തേയും പോലെ ഒരു ബാര്‍ബര്‍ ഷോപ്പ്, മുറുക്കാന്‍ കട, പച്ചക്കറിക്കട ഇതൊക്കെ). പിന്നെ ഉമ്മ ഞങ്ങള്‍ക്ക് സ്കൂളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലായിരിക്കും. അന്നു ഞങ്ങള്‍ എല്ലാരും മുകളിലാണു കിടക്കുക , ആമുറിയില്‍തന്നെയായിരുന്നു ഉപ്പാന്റെ മേശയും.
ഓള്‍ഡ് മോഡല്‍ മേശയായിരുന്നത് കൊണ്ട് ഒരു സൈഡില്‍ പ്രത്യെക രീതിയില്‍ അമര്‍ത്തിയാല്‍ അതു തുറക്കും, പക്ഷെ അതെന്റെ ഉപ്പാക്കു അറിയില്ലായിരുന്നു. ഉപ്പ കഷ്ടപ്പെട്ടു അതു പൂട്ടിപ്പോകും. അനിയനെ ഞാന്‍ ഉപ്പ വരുന്നുണ്ടോന്നറിയാന്‍ ഗൈറ്റിന്റെ അടുക്കലേക്ക് പറഞ്ഞു വിടും. എന്നു കരുതി അവനു ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലായിരുന്നു കെട്ടാ.. അന്നു ഉപ്പ പുതിയ നോട്ട്കള്‍ ശേഖരിച്ചിരുന്നെന്നാണു തോന്നുന്നത്, നല്ല പുത്തന്‍ ‌2‌0 രൂപാ നോട്ടുകള്‍....
ഞാന്‍ അതൊന്നു മണത്തൊക്കെ നോക്കി പിന്നെ വെറുതെ ഒന്നു മറിച്ച് നോക്കി ഒരുപാടു അത്യാഗ്രഹമൊന്നുമിലാതതുകൊണ്ട് ഒന്നോ രണ്ടോ മാത്രം വലിച്ച് ശബ്ദമുണ്ടാക്കാതെ താഴെവന്നു . ഇതൊരു പതി‌വായി, അങ്ങനെ അല്ലലും അലട്ടുമില്ലാത്ത ഹംസക്കായുടെ പൊറാട്ടയും സുഗ്യനും ഉള്ളിവടയുമൊക്കെയായി പത്ത് കാശുള്ളതുകൊണ്ട് കുട്ടികള്‍ക്കിടയില്‍ നല്ലരുപേരൊക്കെയുണ്ടാക്കി വിലസിനടക്കുന്നതിനിടയില്‍ എന്റെ കഷ്ടകാലത്തിനു മലമ്പുഴ ടൂര്‍ സ്കൂളില്‍ നിന്ന്.
അതിന്നിടയില്‍ എന്റെ അടിച്ചുമാറ്റല്‍ ശക്തിപെട്ടപ്പോള്‍ ‌2‌0 രൂപയങ്ങ് തീര്‍ന്നു പോയി. പിന്നെ ശരണം താഴെയുള്ള ഉപ്പാന്റെ അലമാരയായിരുന്നു. അതീന്നു അടിച്ചുമാറ്റാന്‍ എന്നാ കഷ്ടപ്പാടാന്നറിയാമോ, ‌2 പെങ്ങന്മാരുടേയും ‌2 അനിയന്മാരുടേയും കണ്ണു വെട്ടിച്ച്, ഒപ്പം ഉമ്മയുടേയും കണ്ണു വെട്ടിക്കണം. എന്റെ ഒരു വയസിനുമാത്രം മൂത്ത പെങ്ങള്‍ക്ക് എന്നോട് ചെറിയൊരു കുശുമ്പുമുണ്ട്. ചെറുപ്പത്തില്‍ അവളെ പേരു വിളിക്കാന്‍ പറ്റാത്തോണ്ട് ഞാന്‍ കുന്താത്ത എന്നു വിളിക്കുന്നതും തരം കിട്ടിയാല്‍ തല്ലും പിച്ചും കൊടുക്കുന്നതും പിന്നെ സ്കൂളീന്നു വരുമ്പം അവളെ വിട്ടേച്ചു ഞാന്‍ ഓടുന്നതു കൊണ്ടുമൊക്കെ എനിക്കിട്ടൊന്നു പണിഞ്ഞാല്‍ കൊള്ളാമെന്നു അവള്‍ക്കുമൊരു ആഗ്രഹം കാണുമല്ലൊ. അതുകൊണ്ട് ഞാന്‍ വളരേ സൂക്ഷിച്ചേ താഴെനിന്നു കൈകാര്യം ചെയ്തുള്ളു.
താഴെനിന്നും എന്റെ പരിപാടി പക്ഷെ അതികകാലം നീണ്ടു നിന്നില്ല, പണ്ടാരടങ്ങാന്‍ കഷ്ടകാലം നൂറുരൂപ നോട്ട് രൂപത്തിലും വരും എന്ന് എനിക്കന്നു മനസിലായി. എന്തായാലും ഞാനും ഉപ്പാനോട് ടൂര്‍ പോകാന്‍ കാശ് ചോദിച്ചു, ഡാ പോയി രണ്ടക്ഷരം പഠിക്കടാ ...... എന്നൊക്കെ പറഞ്ഞെങ്കിലും എന്റെ ചിണുങ്ങല്‍ സഹിക്കവയ്യാതെ ഉമ്മാന്റെ റക്കമെന്റേഷനില്‍ കാശു കിട്ടുമെന്നായി, എന്നു കരുതി ഞാനെന്റെ സ്തിരം കലാപരിപാടി അവസാനിപ്പിച്ചൊന്നുമില്ല. എന്റെ വലിവിന്റെ ശക്തി താങ്കമുടിയാമെ ചെറിയനോട്ടൊക്കെ കഴിഞ്ഞു, എന്നു കരുതി ഞാന്‍ തളരുമോ... ഹേയ് ഒരിക്കലുമില്ല.
പക്ഷെ ആദ്യ ദിവസം തന്നെ പണി പാളി, സിംഗ്‌ള്‍ നോട്ട് വലിച്ചതു പക്ഷെ വന്നപ്പോള്‍ ‌200 ആയിപ്പോയി, അന്നു ജീവിതത്തിലാദ്യമായി ‌200 രൂപ കയ്യില്‍ കിട്ടിയ ഞാന്‍ ആക്രാന്തം കാണിച്ച് എങ്ങനെ ചിലവാക്കിയിട്ടും അതു തീര്‍ക്കാന്‍ എന്നെകൊണ്ടു പറ്റിയില്ല. അന്നു റേഷന്‍ വാങ്ങാന്‍ പോകുമ്പം മാത്രമേ ‌100 രൂപാ നോട്ടുതന്നെ കാണൂ അപ്പോഴാ ഞാന്‍ ‌2‌0‌0 അടിച്ചുമാറ്റുന്നേ ... ശ്ശോ... എന്റൊരു ധൈര്യം നോക്കണേ.
പക്ഷെ ആ ധൈര്യത്തുനു അതികം ആയുസുണ്ടായിരുന്നില്ല, ബാക്കിയായ ‌100 രൂപനോട്ടുമായി ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ വീട്ടിലെല്ലാര്‍കും എന്നെയൊരു കള്ളനെ നോക്കുന്ന പോലെ ... പൊതുവെ കള്ളന്മാര്‍ക്ക് ആരെങ്കിലും ഒന്നു സൂക്ഷിച്ചുനോക്കിയാല്‍ അറിഞ്ഞോ... പിടിക്കപ്പെടുമോ എന്നൊക്കെ ഒരു ശങ്ക സാധാരണമാണല്ലോ, എന്നു സമാധാനിച്ച് ഞാന്‍ പെട്ടന്നു ചായകുടിച്ച് പുറത്തേക്ക് ഓടി, കളിക്കാന്‍. മഗ്‌രിബിനു വീട്ടില്‍ വന്ന ഞാന്‍ ബാപ്പയുടെ പതിവില്ലാത്ത സ്നേഹം കണ്ട് ഒന്നു ശങ്കിക്കാതിരുന്നില്ല, ആദ്യമാദ്യമൊക്കെ ഡീസന്റായി ചോദിച്ച ഉപ്പ പിന്നെ ഒരല്പം ബലം പ്രയോഗിക്കാനും മുതിരാതിരുന്നില്ല,
ആദ്യത്തെ അടി മുഖത്തിനു തന്നെയായിരുന്നു, കണ്ണിലൂടെ പൊന്നീച്ച പാറും എന്നു വെറുതെപറയുന്നതല്ലെന്നു അന്നെനിക്ക് മനസിലായി. എന്റമ്മോ..... പക്ഷേ ഞാന്‍ നിന്നിടത്തുനിന്നും അനങ്ങിയില്ല, വീണ്ടും ഒന്നുരണ്ടെണ്ണമൊക്കെ കിട്ടിയെങ്കിലും ഞാന്‍ അവിടെതന്നെ ഉറച്ചു നിന്നു കുറ്റം സമ്മതിച്ചതുമില്ല. അവസാനം എന്നില്‍ തന്നെ കുറ്റം ആരോപിച്ച് പരാചിതനായി ഉപ്പ തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നൂടെ പറഞ്ഞു, ഇനി ടൂര്‍ പോകാന്‍ കാശ് തരില്ല ഇപ്പൊ അടിച്ചുമാറ്റിയതുംകൊണ്ടങ്ങു പോയാല്‍ മതിയെന്നു, തല്‍കാലം രക്ഷപ്പെട്ട ഞാന്‍ എല്ലാരും പോയി എന്നു ഉറപ്പു വരുത്തി, കാലൊന്നുമാറ്റി. കുനിഞ്ഞു ‌100 രൂപയും എടുത്ത് അരയില്‍ തിരുകി പുറത്ത്പോയി. പിടിക്കപ്പെട്ടതില്‍ പിന്നെ വീട്ടില്‍ തമ്മില്‍ വഴക്കു കൂടുംബഴൊക്കെ അനിയന്‍മാരും അനിയത്തിയും എന്നെ കള്ളന്‍ എന്ന സുന്ദര നാമത്തില്‍ അഭിസംബോധന ചെയ്യാന്‍ തുടങ്ങി, അപ്പോ പിന്നെ എനിക്ക് ദേഷ്യം വരാതിരിക്കുമോ.... ഞാനപ്പൊ എന്നിട്ടരിശം തീരാഞ്ഞങ്ങനെ വീടിനു ചുറ്റും ഓടി നടന്ന് കിട്ടുന്ന ചട്ടീം കലവുമൊക്കെ എടുത്തെറിഞ്ഞു, പാവം ഉപ്പ ഇടക്കിടെ ജനല്‍ ഗ്ലാസ്സുകള്‍ മാറ്റിക്കൊണ്ടുമിരുന്നു.
അങ്ങനെ ആ ദിവസവും വന്നു, മലമ്പുഴക്കു ടൂര്‍ പോകുന്ന ദിവസം. ഞാനന്നു രാവിലെ വീട്ടില്‍ അടുത്തുള്ള റെയില്‍ വേക്കടുത്ത മൂച്ചിയിലോ തൊട്ടടുത്ത കുന്നിന്‍ മുകളിലോ ഒക്കെ എന്റെ മലമ്പുഴ ഒതുക്കണമെന്നു വിചാരിച്ചപ്പം ദേ കുരിശ് പിന്നേം, എന്റെ കൂട്ടുകാരനും ക്ലസ്സ്മേറ്റുമൊക്കെയായ മൊട്ടുസൂചി എന്ന യൂനുസ്. അവന്‍ രാവിലെ തന്നെ വീട്ടില്‍, പാവം അവനറിയില്ലല്ലൊ ഞാനൊപ്പിച്ച പുകിലൊന്നും. എന്തായാലും ഒരുങ്ങി അവന്റെ കൂടെ പോയി ബസ്സില്‍ കയറാന്‍ സമയമെങ്കിലും മുങ്ങാമെന്നു കരുതി. പക്ഷെ അതും നടന്നില്ല.അന്നു പേരു കൊടുത്ത ഒരുത്തന്‍ വന്നില്ല,ആ ഗ്യാപ്പില്‍ ഞാന്‍ കയറി.ഇവന്‍ എന്നെ മുറുകെ പിടിച്ചിരുന്നത് കൊണ്ട് മാത്രം. എന്തും വരട്ടെ ബാക്കിയൊക്കെ പോയി വന്നിട്ടെന്നും കരുതി ഓസിനുള്ള മലമ്പുഴ ടൂര്‍ ഞാന്‍ ശരിക്കുമങ്ങ് ആഘോഷിച്ചു.

e diel, 5 gusht 2007

നൊമ്പരം

ആത്മ നൊമ്പരങ്ങളുടെ തീച്ചൂളയില്‍
ഉരുകിയൊഴുകുന്ന
കണ്ണീര്‍ തടങ്ങള്‍
നിമിഷങ്ങളുടെ സന്തോഷത്തില്‍
വറ്റിയുണങ്ങുന്നത്
എത്ര നേരത്തേക്കാണ്,
വീണ്ടുമകലുന്ന ശരീരങ്ങള്‍,
അടുക്കാന്‍ കൊതിക്കുന്ന ഹൃദയങ്ങള്‍
മുറിവുണക്കാന്‍ മരുന്നായ്
സ്വപ്നങ്ങള്‍ മാത്രം.
കൂടിച്ചേരലിന്റെ നിര്‍വൃതിയും
വേര്‍പിരിയലിന്റെ വേദനയും
ചെറു നിശ്വാസങ്ങള്‍ക്കിടയിലെ
അല്പസമയമോ.....

e mërkurë, 25 korrik 2007

നിങ്ങളെന്നെ വര്‍ഗീയവാദിയാക്കി(?)

ചിന്തകള്‍ കൊണ്ടെത്തിച്ചത് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളിലേക്കാണ്.
അതല്ലെങ്കില്‍ പറയാന്‍ മടിക്കുന്ന കുറേ ഉത്തരങ്ങളുടെ കൂര്‍ത്ത മുനകള്‍ ഭയപ്പെട്ട് അറിയില്ലെന്ന് സ്വയം നടിക്കുന്നു, വയ്യ.....
കുറേ ജന്മങ്ങള്‍ നശിപ്പിച്ചിട്ടെന്തു നേടാന്‍ എനിക്ക്........
എന്റെ നഷ്ടങ്ങള്‍ നികത്തുന്നത് മറ്റുള്ളവര്‍ക്ക് നഷ്ടപ്പെടുത്തിയിട്ടാണോ,അല്ലെങ്കില്‍ അതുകൊണ്ട് എന്റെ നഷ്ടങ്ങള്‍ നഷ്ടങ്ങളല്ലാതായിത്തീരുമോ?
ചിന്തകള്‍ വിദൂരതയിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു, അനന്തമായ ചിന്തകള്‍ പഴയ ഓര്‍മകള്‍ പുതുക്കുമ്പോള്‍ താന്‍ വികാരാവേശനാകുന്നത് അയാള്‍ അറിഞ്ഞു,
കണ്മുന്നില്‍ താന്‍ സ്വരുക്കൂട്ടിയ സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്നതിലല്ലായിരുന്നു തന്റെ വേദന
പിന്നെ.........
എന്തിനായിരിക്കാം ആ പിഞ്ചോമനകളെ അവര്‍ വാളിനിരയാക്കിയത് , അവര്‍ക്കിടയില്‍ നിന്ന് തങ്ങള്‍ക്കെതിരില്‍ ശത്രുക്കള്‍ പൊങ്ങിവരുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടായിരുന്നോ...
അതല്ലെങ്കില്‍ മനസു മരവിച്ച് അവര്‍ കൊലയും ഒരു വിനോദമായി വികസിപ്പിച്ചതായിരിക്കാം.
ഏത് നശിച്ച നിമിഷത്തിലാണ് ഞാന്‍ അവരുടെ വഴി തന്നെ തിരഞ്ഞെടുത്തത്,
എന്തുകൊണ്ടെന്നില്‍ ഹൃദയവിലാപങ്ങള്‍ ചലനമുണ്ടാക്കിയില്ല.
ചിന്തകള്‍ക്ക് വിരാമമിട്ടത് കൂട്ടുകാരന്റെ കൈകള്‍ തോളിലമര്‍ന്നപ്പോഴാണ്
ഒരു നിമിഷം അയാള്‍ അവന്റെ മുഖത്തേക്കൊന്ന് നോക്കി, പെട്ടന്ന് തന്നെ നോട്ടം പിന്‍‌വലിച്ചു,
ഒരു നോട്ടം പോലും തന്നിലെ കുറ്റബോധത്തെ ആളിക്കത്തിക്കുമെന്നയാള്‍ ഭയപ്പെട്ടു.
വീണ്ടുമൊരു പടപ്പുറപ്പടിനുള്ള ഒരുക്കത്തിലാണെന്റെ സഹപ്രവര്‍ത്തകര്‍,
പ്രതികാരം ചോദിക്കാന്‍......
ഇനിയും ഇവര്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെടേണ്ടിവരുമോ എന്ന ശങ്ക,ഇല്ല ഇനി വയ്യ
തനിക്കു മുന്നില്‍ നിലവിളിയോടെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളാണെന്നെ ഈ വഴിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. അപ്പോള്‍ പിന്നെ ഞാനിനിയും ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇനിയും കുഞ്ഞുങ്ങള്‍ അനാഥമാവില്ലെ,അവരുടെ ചിരി പടരുന്ന മുഖങ്ങള്‍ ഇരുള്‍ മൂടുകയില്ലെ ,
ഒന്നിനും അയാള്‍ക്കുത്തരമില്ല
ഒരു വശം നന്മയെ ആഗ്രഹിക്കുമ്പോള്‍ മറുവശത്ത് ആ നന്മതന്നെ തന്നെ നിഗ്രഹത്തിന്‍ പ്രേരിപ്പിക്കുകയാണൊ...
ഏത് മതമാണ് അന്യമതക്കാരനെ വധിക്കണമെന്നു പഠിപ്പിച്ചത്, ഇല്ല ഒരു മതവുമില്ല
എല്ലാവരും പരസ്പര സാഹോദര്യത്തേയും ബഹുമാനത്തേയും ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്തവരാണ്.
പിന്നെ എങ്ങനെയാണ് മതത്തിന്റെ പേരില്‍ മനുഷ്യന്‍ പരസ്പരം പോരടിക്കുന്നത്.
അതിനു മയാള്‍ക്കുത്തരമില്ല.
നിമിഷങ്ങള്‍ പിന്നെയും സഞ്ചരിക്കുമ്പോള്‍ കുറ്റബോധം അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു,അയാള്‍ മനസിനെ ന്യായാന്യായങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും.
മനസ്സ് ശാന്തമാക്ക്ന്‍ ഒരല്പം നടക്കാമെന്നു കരുതി എഴുന്നേല്‍ക്കാനാഞ്ഞപ്പോള്‍ പിറകില്‍ നിന്ന് വിളി വന്നു;
പുതിയ കുരുതിക്കായി, ഇരകളേത്തേടി....
അറിയാതെ അയാളുടെ കൈകള്‍ മുന്നില്‍ അലക്ഷ്യമായിക്കിടന്നിരുന്ന കത്തിപ്പിടിയിലേക്ക് നീണ്ടു
ഒന്നറച്ചെങ്കിലും അയാള്‍ അതെടുക്കുക തന്നെ ചെയ്തു
സ്വയമറിയാതെ മുന്നോട്ട് നീങ്ങുമ്പോള്‍ നേതാവ് നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതികാരത്തിനിറങ്ങിയവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ടിരുന്നു.
സ്നേഹവും മതേതരത്വവും പ്രസംഗകര്‍ക്ക് എടുത്തമ്മാനമാടാനുള്ള വെറും പദങ്ങള്‍ മാത്രം ,
അവര്‍ക്കൊപ്പം നടന്ന് നീങ്ങുമ്പോള്‍ തന്റെ വാള്‍ ഒരിക്കലും ചലിക്കുകയില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു അയാള്‍
പക്ഷെ.......
തന്റെ മുന്നില്‍ ആരാണത്,
അയാളുടെ മനസ്സില്‍ പ്രതികാരവും കോപവും ഇരച്ചു കയറി ,പിന്നെയൊന്നുമാലോചിച്ചില്ല
അയാള്‍ കയ്യിലെ വാള്‍ ആഞ്ഞു വീശി ,വീണ്ടും വീണ്ടും മതിവരുവോളം
ആ പിശാചിനെ ഞ്ഞാന്‍ കൊന്നു.......
അയാള്‍ ആകാശത്തേക്ക് നോക്കി ആര്‍ത്തട്ടഹസിച്ചു.
അതെ അതയാളായിരുന്നു,
തന്റെ മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അരിഞ്ഞു വീഴ്ത്തി ആനന്ദനൃത്തമാടിയവന്‍
കൂടെയുള്ളവര്‍ ചിതറിയോടുമ്പോഴും അയാള്‍ ഒരുതരം ഉന്മാദത്തിലായിരുന്നു ,പിറകില്‍ പോലീസ്
ഇളകി വരുന്നത് അയാള്‍ അറിയുന്നില്ലായിരിക്കണം.

e martë, 17 korrik 2007

സ്നേഹം(കവിത)

സ്വപ്നത്തിലെപ്പോഴോ
സ്നേഹം ഒരിളം
തെന്നലാണെന്നെനിക്കു തോന്നി,
ഉണര്‍ന്നെണീറ്റപ്പോള്‍
സ്നേഹത്തിന് ബന്ധങ്ങളുടെ
കടിഞ്ഞാണ്‍
മാതാ,പിതാ,കുടുംബം, സുഹൃത്ത്.......
ബന്ധങ്ങള്‍ക്കുള്ളിലെ
സ്നേഹം വെറുമൊരു
പുറം പൂച്ചാണെന്നെനിക്കു തോന്നി,
പിന്നീടെപ്പഴോ
വിരഹത്തിന്‍ ചൂടില്‍
സ്വയമലിഞ്ഞില്ലാതായപ്പോള്‍
ഒരു താങ്ങായ് അവരെല്ലാവരും
അപ്പോള്‍ വീണ്ടും തോന്നി,
അല്ല;
സ്നേഹം വെറും പുറം മോടിയല്ല
യാഥാര്‍ത്ഥ്യത്തില്‍ പൊതിഞ്ഞ
നിശ്കളങ്ക ഹൃദയമാണത്.

e martë, 19 qershor 2007

ബ്ലോഗിയന്‍ തമ്മില്‍തല്ലിനൊരു മറുചിന്ത

ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കുറെയായെങ്കിലും പൊതുവെ കഥകളും കവിതകളുമോക്കെയായി ഒതുങ്ങി ക്കൂടിയഞ്ഞാന്‍ പെട്ടന്നൊരു സു(കു)പ്രഭാതത്തില്‍ ഒരു ബ്ലോഗ് തുടങ്ങി.എങ്കില്‍ പിന്നെ ബ്ലോഗിനേയും ബ്ലോഗിംഗിനേയും അറിഞ്ഞിട്ട് തന്നെ കാര്യം എന്നു കരുതിയ എനിക്കു പക്ഷെ കാണാന്‍ കഴിഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനേക്കാള്‍(ദയവായി കോണ്‍ഗ്രസുകാര്‍ ക്ഷമിക്കുമല്ലോ,ബ്ലോഗില്‍ കയറിയാല്‍ പിന്നെ നമുക്ക് ജാതി മത വര്‍ഗ പാര്‍ട്ടി വ്യത്യസമില്ലെന്നല്ലെ വെപ്പ്)അനാവശ്യ തര്‍ക്കങ്ങളും പിന്നെകുറച്ച് അസൂയയും കുശുമ്പുമൊക്കെയായി ബ്ലോഗ് ലോകം വാഴുന്ന സീനിയര്‍ ബ്ലോഗന്‍സ് പിറകെ വരുന്ന ഞങ്ങള്‍ക്ക് വഴികാട്ടിയാകേണ്ടതിന്‍ പകരം സ്വയം പല്ലില്‍ കുത്തി നാറ്റിക്കുന്നതിന്റെ ആരോചകത മനസിലാക്കുമെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വസം.
ഓപണ്‍ ഹൌസില്‍ എഴുതിയപോലെ നമുക്കുമിനി ‘വളരുംതോറും പിളരുന്നു‘ സോറി പിളരുന്തോറും വളരുന്നു എന്ന കേരള രാഷ്ട്രീയ തത്വം മുന്‍നിര്‍ത്തി ബ്ലോഗിക്കാം അല്ലെ .സത്യത്തില്‍ ഒപെണ്‍ഹൌസില്‍ പറഞ്ഞതില്‍ ഒരല്പം കൂടുതല്‍ കാര്യം ഇല്ലാതില്ല.കാരണം ഇന്റെര്‍ നെറ്റിന്റെ കൂടിവരുന്ന ഉപയോഗവും ഒപ്പം തന്നെ സുഖകരമായി മലയാളഭാഷ ഉപയോഗിക്കുവാനുള്ള സൌകര്യവും ഇനിയും കൂടുതല്‍ ബ്ലോഗന്‍സിനെ യും വായനക്കരെയും സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.അപ്പോള്‍പിന്നെ പിന്‍മൊഴി,മറുമൊഴി എന്നതു പോലെ ഇനിയും മൂന്നോ നാലോ വിഭാഗങ്ങള്‍ ആവുന്നതു തന്നെയാണ് നല്ലത്.പ്രത്യേകിച്ചു മറുമൊഴിയുടെ തുടക്കത്തില്‍ തന്നെ നാനൂറൊ അതില്‍ കൂടുതലൊ കമന്റുകള്‍വന്നു വീഴുന്നതിനെ നാം മനസിലാക്കേണ്ടത് പുതിയ നഴ്സറിയുണ്ടാക്കിയവരുടെ വന്‍ വിജയമായിട്ടല്ല.ബ്ലോഗ് വായനക്കാരുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന എണ്ണത്തെ കുറിച്ചാണ്.അതു കൊണ്ട് ഇനിയെങ്കിലും അനാവശ്യ വിവാദങ്ങള്‍ക്ക് വഴിമരുന്നിടാന്‍ ശ്രമിക്കാതെ പുതിയ രചനകളുമായി ബ്ലോഗ് സമൂഹത്തെ സമ്പന്നമാക്കലാവട്ടെ നമ്മുടെ ലക്ഷ്യം

മെഴുകുതിരിയായ് ഞാനെന്ന പ്രവാസി

നിറങ്ങള്‍ നഷ്ടപ്പെട്ട
ഈ ഏകാന്തതയില്‍
തിരിഞ്ഞു നോക്കുകയാണ്-ഞാന്‍
എന്‍ നിറങ്ങള്‍ നിറഞ്ഞ
ജീവിതത്തിലേക്ക്
ആര്‍ക്കോ വേണ്ടി;
എന്തിനെന്നറിയാതെ
സ്വയമെരിഞ്ഞു തീരുന്ന-
മെഴുകുതിരിയായ് ഞാന്‍
അറിയില്ല,
ഇനിയെന്ന് യാത്രയാവും
ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക്.

e shtunë, 16 qershor 2007

ടൈസന്റെ ഫീസ്

2003 വേനല്‍ കത്തി നില്‍ക്കുന്ന സമയം,
പൊതുവെ നാട്ടിലെ ഒരു രാത്രി പരിപാടികളും ഒഴിവാക്കാത്ത ഞ്ഞങ്ങള്‍ അന്നു പോയത് ഒരു കഥാപ്രസംഗത്തിന്നായിരുന്നു.
പരിപാടി ആസ്വദിക്കുക എന്നതില്‍ കവിഞ്ഞ് അവിടെ വരുന്ന തരുണീമണികളെ നോക്കി വെളളമിറക്കലും ഒത്താലൊരല്പം പഞ്ചാരചൊരിയലുമാണ് മൈന്‍ ഉദ്ദേശം.ഒരല്പം നയന സുഖത്തിനു വേണ്ടി ലേഡീസിന്റെ എതിര്‍ വശമായിരുന്നു ഇരിപ്പിടമായി ഞ്ഞങ്ങള്‍ സെലക്ട് ചെയ്തത്.ഒരല്പം പരദൂഷണവും ലലനാമണികളുടെ അംഗലാവണ്യം നോക്കിയുളള വെള്ളമിറക്കലുമൊക്കെയായി സമയം നീങ്ങവെ ഞ്ഞങ്ങള്‍ക്കിടയില്‍ ഒരല്പം സീനിയോറിറ്റി(വയസുകൊണ്ടല്ല)കാത്തുസൂക്ഷിക്കുന്ന തടിയനെന്നും ടൈസനെന്നും ഒക്കെ വിളിപ്പേരുള്ള(കുറച്ച് വയറുള്ള തടിയന്‍ ജിമ്മിന് പോയി കയ്യിന് കുറച്ച് മസില്‍ ഉണ്ടാക്കിയിരുന്നു,അതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും ഷര്‍ട്ടിന്റെ കയ്യൊന്നു പൊക്കി ഇല്ലാത്ത മസില്‍ ബലം പിടിക്കുന്നത് കൊണ്ടാണ് ടൈസന്‍ എന്ന് പേരു കിട്ടിയതെന്ന് ടൈഞ്ചറിനുള്ളിലെ സംസാരം)സജുവിന്‍ ഒരു ഇളക്കം .
അവന്‍ പതുക്കെ മുങ്ങാനുള്ള പരിപാടിയായിരുന്നു.പക്ഷെ ഞ്ഞങ്ങള്‍ വിടുമൊ, അവസാനം അവന്‍ അവന്റെ വഴിക്ക് ഞ്ഞങ്ങള്‍ ഞ്ഞങ്ങളുടേയും.ഇടയില്‍ സഹിബിന്റെ ഭീഷണി,തടിയന്റെ വീട്ടിലെ ഫീസ് ഊരുമെന്ന് ,എങ്കില്‍ കാണട്ടെയെന്നവനും
സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. കഥാപ്രസംഗം കഴിഞ്ഞു് നിതംബ ചലനമതിദ്രുതത്തിലാക്കി എല്ലാവരും പിരിയുമ്പോള്‍ ഞ്ഞങ്ങള്‍ ആ ക്രൂര കൃത്യത്തിനുള്ള ഒരുക്കത്തിലായിരുന്നു.പിന്നെ തടിയന്റെ വീട്ടിലേക്കുള്ള നടത്തത്തിന് വേഗത കൂട്ടി.
പതുങ്ങി മതില്‍ ചാടിയ സാഹിബ് ഒട്ടും അമാന്തിക്കാതെ ഫീസ് ഊരി തിരികെച്ചാടി,ശേഷം കുരിശ് എന്നെ ചുമപ്പിച്ച് ബാക്കി രസകരമായ ക്ലൈമാക്സ് ഓര്‍ത്ത് പതുക്കെ വീടുകളിലേക്ക് മടങ്ങി
വീട്ടില്‍ എത്തി ചുരുണ്ടുകൂടുന്നതിന്നു മുമ്പെ BSNL ന്റെ തരംഗ മുയര്‍ത്തിയ തരംഗ് നിര്‍ത്താതെ കിടന്നലറി.എന്തും വരട്ടെയെന്നു കരുതി അവന്റെ തെറി കേള്‍ക്കാനുള്ള ചങ്കുറപ്പോടെ ഫോണ്‍ എടുക്കുമ്പോള്‍ കൊഞ്ചം ഭീഷണി കലര്‍ന്ന നിസഹായ ശബ്ദം.തടിയനാണ്, കയ്യില്‍ ഫീസ് ഉണ്ടെങ്കില്‍ തരണം ,ഇല്ലെങ്കില്‍ ഇടിചു ചമ്മന്തിയാക്കിക്കളയുമെന്നു്.പിന്നെ ഒരല്പം സെന്റിയും,
ദുബായില്‍ നിന്നു വന്ന അവന്റെ ഉപ്പ ചൂട് കൊണ്ട് ദേഷ്യം പിടിച്ച് നിയന്ത്രണം പൊട്ടിനില്‍ക്കുന്നു എന്നൊരു കാച്ചും അവന്‍ കാച്ചി.പക്ഷെ പൊതുവെ മിത ഭാഷിയും സദാപുഞ്ചിരിക്കുന്നവരുമായ ഹസന്‍കാകു ചുവപ്പു കണ്ട കാളയെ പോലെ. ഞ്ഞങ്ങള്‍ കരുതിയില്ല,അതൊരു തെറ്റിദ്ധാരണയായിരുന്നെന്ന് പിന്നീടാണ്‍ മനസിലായത്.
അവനെ ഒരുവിധം സമാധാനിപ്പിച്ച് വീണ്ടും ഉറക്കിലേക്ക് മടങ്ങവെ വീണ്ടും തരംഗ് ചിലച്ചു.ദൈ വമെ ചതിച്ചോ!! അവന്‍ അറിഞ്ഞ് വിളിക്കുകയാണോ,നോക്കിയപ്പോള്‍ കൂട്ടുപ്രതിയാണ്.ഫീസ് ഊരാന്‍ അശീര്‍വാദം നല്‍കിയ കണ്ണു എന്ന കണ്ണട സാലി. സാജു അവനുംവിളിച്ചിരുന്നു എന്നു മുന്നരിയിപ്പുതരാന്‍ ചിലപ്പോള്‍ എന്റെ അടുക്കല്‍ വരുമെന്നും .
ഫോണ്‍ ഓഫ് ചെയ്ത് ഉറങ്ങന്‍ കിടന്നപ്പോള്‍ എന്റെ ജനലില്‍ നിര്‍ത്താതെയുള്ള ടോര്‍ച് വെളിച്ചം എന്നെ ജനല്‍ തുറക്കാന്‍ നിര്‍ബന്ധിച്ചു.പുരത്തേക്ക് നോക്കിയ ഞ്ഞാന്‍ ഒന്നു ഞ്ഞെട്ടി .കാരണം മറ്റൊന്നുമല്ല ,വീടിന്റെ സിറ്റൌട്ടിലാണ് അവന്റെ ഫീസ് ഇരിക്കുന്നത് അവന്‍ നില്‍ക്കുന്നതോ തൊട്ടടുത്തും. രാവിലെഏരത്തെ അവിടെത്തന്നെ ഫീസ് കൊണ്ടുപോയി വെക്കണമെന്ന് കരുതിയാണ് പുരത്ത് തന്നെ വെച്ചത് .അത് കുരിശായല്ലൊ ദൈവമേ അന്നും കരുതി പുരത്തേക്കോടുമ്പോള്‍ വഴിയില്വിലങ്ങനെ കിടന്ന അനിയനെ ഒന്നു ചവിട്ടാനും മറന്നില്ല. ഒരു അവിഞ്ഞ ചിരിയുമായി ഞ്ഞാന്‍ ചെല്ലുമ്പോല്‍ സ്വതവെ ചീര്‍ത്ത മുഖം ഒന്നുകൂടി വീര്‍പിച്ച് എന്നെയും പ്രതീക്ഷിച്ച് അക്ഷമയോടെ നില്‍ക്കുകയാണ്.ഒരു അറ്റാക്ക് പ്രതീക്ഷിച്ച എനിക്കു പക്ഷെ കാണാന്‍ കഴിഞ്ഞത് വളരെ നീറ്റായി ഫീസ് തരണമെന്ന് പരയുന്ന സജുവിനെയാണ്.അവന്റെ നിസഹായാവസ്ഥയില്‍ എന്റെ മനസ്സൊന്നലിഞ്ഞെങ്കിലും പ്രത്യഘാതങ്ങള്‍ ഭയങ്കര മായത്കൊണ്ട് ഞ്ഞാന്‍ ആ സാഹസത്തിന്‍ മുതിര്‍നില്ല. നിരാശനായി തിരിഞ്ഞു നടക്കുന്ന ടൈസന്‍ എങ്ങനെ മസില് വീര്‍പ്പിക്കും എന്നുകൂടി ചിന്തിച്ചിരിക്കണം
തടിയനും വീട്ടൂകാരും വീട്ടിലെ പഴയ കീറവിശറീയും അതില്ലാത്തവര്‍ പുറത്തെ സിറ്റൌട്ടിലുമൊക്കെയായി രാത്രി വെളുപ്പിച്ചെന്ന് രണ്ടാഴ്ചക്ക് ശേഷം സുബൈദാത്തയുടെ വെളിപ്പെടുത്തല്‍.
പുലര്‍ച്ചെ അടുത്ത പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുമ്പോള്‍ രാത്രി രണ്ടരകഴിഞ്ഞാണ് ഉരങ്ങിയത് എന്നക്ഷീണമൊന്നും വകവെക്കാതെ ഫീസുമെടുത്ത് ഞാന്‍ ഒരോട്ടമായിരുന്നു,പിന്നെ പാത്തും പതുങ്ങിയും അവന്റെ വീടിനടുത്തെത്തിഫീസ് മതിലില്‍ വെച്ച് മനസമാധാനത്തോടെ തിരിച്ചു നടന്നു.
നേരം വെളുത്ത് രാവിലെ 8 മണി.സാലിയും കോഴിയും (കോഴിപ്പറമ്പന്‍ നൌഷാദ് എന്ന് ചുരുങ്ങിയാണ് കോഴിയായത്) സ്കൂളീലേക്ക് പോകുന്ന ഗേള്‍സിനെ നോക്കി വെള്ളമിറക്കാന്‍ ഹാരിസിന്റെ കടയിലേക്ക് നീങ്ങി .(ഇവിടെയാണ് danger പൊതുവെ വായ് നോക്കി ഇരിക്കുന്നത്)
അവര്‍ ചെന്ന് പെട്ടത് “കുഞ്ചന്‍ നമ്പ്യര്‍ പാടിയ പോലെ എന്നിട്ടരിശം തീരാഞ്ഞങ്ങനെ വീടിന്‍ ചുറ്റും......”എന്ന മട്ടില്‍ ഉലാത്തുന്ന സാജുവിന്റെ ഉപ്പാന്റെ മുന്നില്‍ .മുന്നിലെ കാഴ്ച കണ്ട രണ്ടുപേരും നടത്തത്തിന് ഒരല്പം വേഗത വര്‍ദ്ധിപ്പിച്ചു .വീടു കഴിഞ്ഞു എന്ന് സമാധാനിച്ച അവര്‍ക്ക് പിന്നില്‍ പ്രതിയെ കണ്ട പൊലീസുകാരന്റെ അലര്‍ച്ച, ‘നില്‍ക്കവിടെ’
തിരിഞ്ഞ് നോക്കിയ അവര്‍ക്ക് പക്ഷെ കേള്‍ക്കേണ്ടി വന്നത് ‘കര്‍ണാനന്ദകരമായ’ തെറിയഭിഷേകമായിരുന്നു.നില്‍ക്കണോ ഓടണോ എന്ന് പകച്ച അവര്‍ അല്പനേരത്തെ ഞെട്ടലിന് ശേഷം പതുക്കെ മുന്നോട്ട് നടക്കുമ്പോള്‍ ഫീസ് ഊരലിന്‍ ശുഭകരമായ അന്ത്യം .പഞ്ചാരയിരക്കാനിരങ്ങിയ രണ്ട് പൂവാലന്മാര്‍ക്ക് പക്ഷെ ആ ദിവസം മുഴുവന്‍ തേട്ടിവന്നത് നല്ല ഒന്നാന്തരം തെറിയോര്‍മകള്‍ അല്ലാതെ മറ്റെന്താണ്.
ഇതിനിടയില്‍ ഒരല്പം ജോര്‍ജ് ബുഷിയന്‍ കോമഡി ഉണ്ടായെങ്കിലും അതിവിടെ എഴിതിയാല്‍ തടി കേടാവും എന്നത് കൊണ്ട് അതിന് മുതിരുന്നില്ല.