e diel, 5 gusht 2007

നൊമ്പരം

ആത്മ നൊമ്പരങ്ങളുടെ തീച്ചൂളയില്‍
ഉരുകിയൊഴുകുന്ന
കണ്ണീര്‍ തടങ്ങള്‍
നിമിഷങ്ങളുടെ സന്തോഷത്തില്‍
വറ്റിയുണങ്ങുന്നത്
എത്ര നേരത്തേക്കാണ്,
വീണ്ടുമകലുന്ന ശരീരങ്ങള്‍,
അടുക്കാന്‍ കൊതിക്കുന്ന ഹൃദയങ്ങള്‍
മുറിവുണക്കാന്‍ മരുന്നായ്
സ്വപ്നങ്ങള്‍ മാത്രം.
കൂടിച്ചേരലിന്റെ നിര്‍വൃതിയും
വേര്‍പിരിയലിന്റെ വേദനയും
ചെറു നിശ്വാസങ്ങള്‍ക്കിടയിലെ
അല്പസമയമോ.....

3 komente:

സാല്‍ജോҐsaljo tha...

:)

naamoos tha...
Komenti u hoq nga autori.
naamoos tha...

ഒരു സ്വകാര്യവും എന്നാല്‍, അല്പം സ്വാര്ത്ഥവുമായ ഒരു കാര്യം ആവശ്യപ്പെടട്ടെ? തിരക്കിന്ന് അവധി നല്കുന്ന സമയങ്ങളില്‍,, താങ്കളുടെ സാന്നിധ്യം നാട്ടെഴുത്തില്‍ പ്രതീക്ഷിക്കുന്നു. ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join: www.kasave.ning.com
സസ്നേഹം നാമൂസ്