.jpg)
പ്രവാസത്തിന്റെ വിരഹം വിരസമാക്കിയ
വേദനമുറ്റുമീ നേര്‍ത്ത നിലാവില്
ഹൃദയം ഒരിളം
തെന്നലിലലിഞ്ഞു ചേര്‍ന്ന്
സ്വപ്നങ്ങളുടെ മയാലോകത്തേക്ക്
സഞ്ചരിക്കുകയാണ്,
അങ്ങകലേ
കളകളം പാടുന്ന നിളതന്‍ തീരവും
സംഗീതസാന്ദ്രമാം കാനനഭംഗിയും
ഒരു ഗൃഹാതുര ഓര്‍മയായ്
എന്നില്‍ നിറയുന്നു,
എങ്കിലുമെന്‍ ജീവിത-
സത്യങ്ങളില്‍ നിന്നകലാനാവാതെ
സ്വപ്നങ്ങള്‍ ഒരു
മരീചികയായ് അകലുമ്പോള്‍
നെടുവീര്‍പ്പിടുന്നു ഞ്ഞാന്‍
വെറുതെ.
3 komente:
നന്നയിട്ടുണ്ട്... സ്വപ്നങള് ഒരു മരീചികയായി തുടരുന്നു...
best
fantasic & beautiful
Posto një koment