e shtunë, 16 qershor 2007

ടൈസന്റെ ഫീസ്

2003 വേനല്‍ കത്തി നില്‍ക്കുന്ന സമയം,
പൊതുവെ നാട്ടിലെ ഒരു രാത്രി പരിപാടികളും ഒഴിവാക്കാത്ത ഞ്ഞങ്ങള്‍ അന്നു പോയത് ഒരു കഥാപ്രസംഗത്തിന്നായിരുന്നു.
പരിപാടി ആസ്വദിക്കുക എന്നതില്‍ കവിഞ്ഞ് അവിടെ വരുന്ന തരുണീമണികളെ നോക്കി വെളളമിറക്കലും ഒത്താലൊരല്പം പഞ്ചാരചൊരിയലുമാണ് മൈന്‍ ഉദ്ദേശം.ഒരല്പം നയന സുഖത്തിനു വേണ്ടി ലേഡീസിന്റെ എതിര്‍ വശമായിരുന്നു ഇരിപ്പിടമായി ഞ്ഞങ്ങള്‍ സെലക്ട് ചെയ്തത്.ഒരല്പം പരദൂഷണവും ലലനാമണികളുടെ അംഗലാവണ്യം നോക്കിയുളള വെള്ളമിറക്കലുമൊക്കെയായി സമയം നീങ്ങവെ ഞ്ഞങ്ങള്‍ക്കിടയില്‍ ഒരല്പം സീനിയോറിറ്റി(വയസുകൊണ്ടല്ല)കാത്തുസൂക്ഷിക്കുന്ന തടിയനെന്നും ടൈസനെന്നും ഒക്കെ വിളിപ്പേരുള്ള(കുറച്ച് വയറുള്ള തടിയന്‍ ജിമ്മിന് പോയി കയ്യിന് കുറച്ച് മസില്‍ ഉണ്ടാക്കിയിരുന്നു,അതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും ഷര്‍ട്ടിന്റെ കയ്യൊന്നു പൊക്കി ഇല്ലാത്ത മസില്‍ ബലം പിടിക്കുന്നത് കൊണ്ടാണ് ടൈസന്‍ എന്ന് പേരു കിട്ടിയതെന്ന് ടൈഞ്ചറിനുള്ളിലെ സംസാരം)സജുവിന്‍ ഒരു ഇളക്കം .
അവന്‍ പതുക്കെ മുങ്ങാനുള്ള പരിപാടിയായിരുന്നു.പക്ഷെ ഞ്ഞങ്ങള്‍ വിടുമൊ, അവസാനം അവന്‍ അവന്റെ വഴിക്ക് ഞ്ഞങ്ങള്‍ ഞ്ഞങ്ങളുടേയും.ഇടയില്‍ സഹിബിന്റെ ഭീഷണി,തടിയന്റെ വീട്ടിലെ ഫീസ് ഊരുമെന്ന് ,എങ്കില്‍ കാണട്ടെയെന്നവനും
സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. കഥാപ്രസംഗം കഴിഞ്ഞു് നിതംബ ചലനമതിദ്രുതത്തിലാക്കി എല്ലാവരും പിരിയുമ്പോള്‍ ഞ്ഞങ്ങള്‍ ആ ക്രൂര കൃത്യത്തിനുള്ള ഒരുക്കത്തിലായിരുന്നു.പിന്നെ തടിയന്റെ വീട്ടിലേക്കുള്ള നടത്തത്തിന് വേഗത കൂട്ടി.
പതുങ്ങി മതില്‍ ചാടിയ സാഹിബ് ഒട്ടും അമാന്തിക്കാതെ ഫീസ് ഊരി തിരികെച്ചാടി,ശേഷം കുരിശ് എന്നെ ചുമപ്പിച്ച് ബാക്കി രസകരമായ ക്ലൈമാക്സ് ഓര്‍ത്ത് പതുക്കെ വീടുകളിലേക്ക് മടങ്ങി
വീട്ടില്‍ എത്തി ചുരുണ്ടുകൂടുന്നതിന്നു മുമ്പെ BSNL ന്റെ തരംഗ മുയര്‍ത്തിയ തരംഗ് നിര്‍ത്താതെ കിടന്നലറി.എന്തും വരട്ടെയെന്നു കരുതി അവന്റെ തെറി കേള്‍ക്കാനുള്ള ചങ്കുറപ്പോടെ ഫോണ്‍ എടുക്കുമ്പോള്‍ കൊഞ്ചം ഭീഷണി കലര്‍ന്ന നിസഹായ ശബ്ദം.തടിയനാണ്, കയ്യില്‍ ഫീസ് ഉണ്ടെങ്കില്‍ തരണം ,ഇല്ലെങ്കില്‍ ഇടിചു ചമ്മന്തിയാക്കിക്കളയുമെന്നു്.പിന്നെ ഒരല്പം സെന്റിയും,
ദുബായില്‍ നിന്നു വന്ന അവന്റെ ഉപ്പ ചൂട് കൊണ്ട് ദേഷ്യം പിടിച്ച് നിയന്ത്രണം പൊട്ടിനില്‍ക്കുന്നു എന്നൊരു കാച്ചും അവന്‍ കാച്ചി.പക്ഷെ പൊതുവെ മിത ഭാഷിയും സദാപുഞ്ചിരിക്കുന്നവരുമായ ഹസന്‍കാകു ചുവപ്പു കണ്ട കാളയെ പോലെ. ഞ്ഞങ്ങള്‍ കരുതിയില്ല,അതൊരു തെറ്റിദ്ധാരണയായിരുന്നെന്ന് പിന്നീടാണ്‍ മനസിലായത്.
അവനെ ഒരുവിധം സമാധാനിപ്പിച്ച് വീണ്ടും ഉറക്കിലേക്ക് മടങ്ങവെ വീണ്ടും തരംഗ് ചിലച്ചു.ദൈ വമെ ചതിച്ചോ!! അവന്‍ അറിഞ്ഞ് വിളിക്കുകയാണോ,നോക്കിയപ്പോള്‍ കൂട്ടുപ്രതിയാണ്.ഫീസ് ഊരാന്‍ അശീര്‍വാദം നല്‍കിയ കണ്ണു എന്ന കണ്ണട സാലി. സാജു അവനുംവിളിച്ചിരുന്നു എന്നു മുന്നരിയിപ്പുതരാന്‍ ചിലപ്പോള്‍ എന്റെ അടുക്കല്‍ വരുമെന്നും .
ഫോണ്‍ ഓഫ് ചെയ്ത് ഉറങ്ങന്‍ കിടന്നപ്പോള്‍ എന്റെ ജനലില്‍ നിര്‍ത്താതെയുള്ള ടോര്‍ച് വെളിച്ചം എന്നെ ജനല്‍ തുറക്കാന്‍ നിര്‍ബന്ധിച്ചു.പുരത്തേക്ക് നോക്കിയ ഞ്ഞാന്‍ ഒന്നു ഞ്ഞെട്ടി .കാരണം മറ്റൊന്നുമല്ല ,വീടിന്റെ സിറ്റൌട്ടിലാണ് അവന്റെ ഫീസ് ഇരിക്കുന്നത് അവന്‍ നില്‍ക്കുന്നതോ തൊട്ടടുത്തും. രാവിലെഏരത്തെ അവിടെത്തന്നെ ഫീസ് കൊണ്ടുപോയി വെക്കണമെന്ന് കരുതിയാണ് പുരത്ത് തന്നെ വെച്ചത് .അത് കുരിശായല്ലൊ ദൈവമേ അന്നും കരുതി പുരത്തേക്കോടുമ്പോള്‍ വഴിയില്വിലങ്ങനെ കിടന്ന അനിയനെ ഒന്നു ചവിട്ടാനും മറന്നില്ല. ഒരു അവിഞ്ഞ ചിരിയുമായി ഞ്ഞാന്‍ ചെല്ലുമ്പോല്‍ സ്വതവെ ചീര്‍ത്ത മുഖം ഒന്നുകൂടി വീര്‍പിച്ച് എന്നെയും പ്രതീക്ഷിച്ച് അക്ഷമയോടെ നില്‍ക്കുകയാണ്.ഒരു അറ്റാക്ക് പ്രതീക്ഷിച്ച എനിക്കു പക്ഷെ കാണാന്‍ കഴിഞ്ഞത് വളരെ നീറ്റായി ഫീസ് തരണമെന്ന് പരയുന്ന സജുവിനെയാണ്.അവന്റെ നിസഹായാവസ്ഥയില്‍ എന്റെ മനസ്സൊന്നലിഞ്ഞെങ്കിലും പ്രത്യഘാതങ്ങള്‍ ഭയങ്കര മായത്കൊണ്ട് ഞ്ഞാന്‍ ആ സാഹസത്തിന്‍ മുതിര്‍നില്ല. നിരാശനായി തിരിഞ്ഞു നടക്കുന്ന ടൈസന്‍ എങ്ങനെ മസില് വീര്‍പ്പിക്കും എന്നുകൂടി ചിന്തിച്ചിരിക്കണം
തടിയനും വീട്ടൂകാരും വീട്ടിലെ പഴയ കീറവിശറീയും അതില്ലാത്തവര്‍ പുറത്തെ സിറ്റൌട്ടിലുമൊക്കെയായി രാത്രി വെളുപ്പിച്ചെന്ന് രണ്ടാഴ്ചക്ക് ശേഷം സുബൈദാത്തയുടെ വെളിപ്പെടുത്തല്‍.
പുലര്‍ച്ചെ അടുത്ത പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുമ്പോള്‍ രാത്രി രണ്ടരകഴിഞ്ഞാണ് ഉരങ്ങിയത് എന്നക്ഷീണമൊന്നും വകവെക്കാതെ ഫീസുമെടുത്ത് ഞാന്‍ ഒരോട്ടമായിരുന്നു,പിന്നെ പാത്തും പതുങ്ങിയും അവന്റെ വീടിനടുത്തെത്തിഫീസ് മതിലില്‍ വെച്ച് മനസമാധാനത്തോടെ തിരിച്ചു നടന്നു.
നേരം വെളുത്ത് രാവിലെ 8 മണി.സാലിയും കോഴിയും (കോഴിപ്പറമ്പന്‍ നൌഷാദ് എന്ന് ചുരുങ്ങിയാണ് കോഴിയായത്) സ്കൂളീലേക്ക് പോകുന്ന ഗേള്‍സിനെ നോക്കി വെള്ളമിറക്കാന്‍ ഹാരിസിന്റെ കടയിലേക്ക് നീങ്ങി .(ഇവിടെയാണ് danger പൊതുവെ വായ് നോക്കി ഇരിക്കുന്നത്)
അവര്‍ ചെന്ന് പെട്ടത് “കുഞ്ചന്‍ നമ്പ്യര്‍ പാടിയ പോലെ എന്നിട്ടരിശം തീരാഞ്ഞങ്ങനെ വീടിന്‍ ചുറ്റും......”എന്ന മട്ടില്‍ ഉലാത്തുന്ന സാജുവിന്റെ ഉപ്പാന്റെ മുന്നില്‍ .മുന്നിലെ കാഴ്ച കണ്ട രണ്ടുപേരും നടത്തത്തിന് ഒരല്പം വേഗത വര്‍ദ്ധിപ്പിച്ചു .വീടു കഴിഞ്ഞു എന്ന് സമാധാനിച്ച അവര്‍ക്ക് പിന്നില്‍ പ്രതിയെ കണ്ട പൊലീസുകാരന്റെ അലര്‍ച്ച, ‘നില്‍ക്കവിടെ’
തിരിഞ്ഞ് നോക്കിയ അവര്‍ക്ക് പക്ഷെ കേള്‍ക്കേണ്ടി വന്നത് ‘കര്‍ണാനന്ദകരമായ’ തെറിയഭിഷേകമായിരുന്നു.നില്‍ക്കണോ ഓടണോ എന്ന് പകച്ച അവര്‍ അല്പനേരത്തെ ഞെട്ടലിന് ശേഷം പതുക്കെ മുന്നോട്ട് നടക്കുമ്പോള്‍ ഫീസ് ഊരലിന്‍ ശുഭകരമായ അന്ത്യം .പഞ്ചാരയിരക്കാനിരങ്ങിയ രണ്ട് പൂവാലന്മാര്‍ക്ക് പക്ഷെ ആ ദിവസം മുഴുവന്‍ തേട്ടിവന്നത് നല്ല ഒന്നാന്തരം തെറിയോര്‍മകള്‍ അല്ലാതെ മറ്റെന്താണ്.
ഇതിനിടയില്‍ ഒരല്പം ജോര്‍ജ് ബുഷിയന്‍ കോമഡി ഉണ്ടായെങ്കിലും അതിവിടെ എഴിതിയാല്‍ തടി കേടാവും എന്നത് കൊണ്ട് അതിന് മുതിരുന്നില്ല.

1 koment:

കുഞ്ഞാക്ക tha...

സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. കഥാപ്രസംഗം കഴിഞ്ഞു് നിതംബ ചലനമതിദ്രുതത്തിലാക്കി എല്ലാവരും പിരിയുമ്പോള്‍ ഞ്ഞങ്ങള്‍ ആ ക്രൂര കൃത്യത്തിനുള്ള ഒരുക്കത്തിലായിരുന്നു.പിന്നെ തടിയന്റെ വീട്ടിലേക്കുള്ള നടത്തത്തിന് വേഗത കൂട്ടി